ക്വാറയിൽ അമിത ഖനനം ചെയ്യുന്നത് ചോദ്യം ചെയ്തതിന് അക്രമം അഞ്ചുപേർക്കെതിരെ കേസ്

ചെറുപുഴ: ക്വാറയിൽ നിന്നും അമിത ഖനനം ചെയ്യുന്നത് ചോദ്യം ചെയ്തതിന് യുവാവിനെയും സുഹൃത്തുക്കളെയും ഇരുമ്പ് വടി കൊണ്ട് ആക്രമിച്ചുവെന്ന പരാതിയിൽ അഞ്ചു പേർക്കെതിരെ പോലീസ് കേസെടുത്തു. വയക്കരമുണ്ട്ര കാനം സ്വദേശി എ.എം. വിഷ്ണു ലാൽ (26), സുഹൃത്തുക്കളായ സുബിൻ രാജ്, അരുൺ എന്നിവർക്കാണ് ഇരുമ്പ് വടി കൊണ്ടുള്ള അടിയേറ്റത്. പരാതിയിൽ അനൂപ് , അഖിൽ, അഖിലേഷ്, പ്രണവ്, പ്രിയേഷ് എന്നിവർക്കെതിരെ ചെറുപുഴ പോലീസ് കേസെടുത്തു. 18 ന് ഞായറാഴ്ച രാത്രി 11.30 മണിക്ക് പാടിയോട്ടുച്ചാൽ പൊന്നംവയൽ റോഡ് ജംഗ്ഷനിൽ വെച്ചാണ് സംഭവം. മുണ്ട്ര കാനംക്വാറയിൽ നിന്നും അമിതമായി ഖനനം ചെയ്യുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ പ്രതികൾ പരാതിക്കാരനെയും സുഹൃത്തുക്കളെയും കൈകൊണ്ടും ഇരുമ്പു വടികൊണ്ടും ഇടിച്ചു പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.






