കണ്ണൂരിൽ എൻ.സി.പിയിൽ വൻ ചോർച്ച; മുൻ ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ കോൺഗ്രസിൽ ചേർന്നു

കണ്ണൂർ: ജില്ലയിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിക്ക് (എൻ.സി.പി) വൻ തിരിച്ചടി നൽകിക്കൊണ്ട് പ്രമുഖ നേതാക്കളും പ്രവർത്തകരും കോൺഗ്രസ്സിൽ ചേർന്നു. എൻ.സി.പി മുൻ ജില്ലാ പ്രസിഡന്റും മുൻ സംസ്ഥാന സെക്രട്ടറിയുമായ കെ. സുരേശൻ, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പി. കുഞ്ഞിക്കണ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള 13 പ്രമുഖ നേതാക്കൾക്കാണ് കെ.പി.സി.സി മുൻ പ്രസിഡന്റും എം.പി.യുമായ കെ. സുധാകരൻ അംഗത്വം നൽകിയത്.
രാജ്യത്ത് വർഗീയ ശക്തികൾ പിടിമുറുക്കുമ്പോൾ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിനു മാത്രമേ സാധിക്കൂ എന്ന തിരിച്ചറിവിലാണ് നേതാക്കൾ പാർട്ടിയിലേക്ക് എത്തുന്നതെന്ന് കെ. സുധാകരൻ പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ പേർ കോൺഗ്രസിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിൽ ചേർന്ന പ്രധാന നേതാക്കൾ:
1. കെ. സുരേശൻ (തലശ്ശേരി): എൻ.സി.പി മുൻ ജില്ലാ പ്രസിഡന്റ്, മുൻ സംസ്ഥാന സെക്രട്ടറി.
2. പി. കുഞ്ഞിക്കണ്ണൻ (പയ്യന്നൂർ): എൻ.സി.പി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി.
3. രജീഷ് കെ.വി (തലശ്ശേരി): ജില്ലാ ജനറൽ സെക്രട്ടറി, സംസ്ഥാന നിർവ്വാഹക സമിതി അംഗം.
4. ശിവദാസൻ പി. (അഴീക്കോട്): മൽസ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്.
5. പ്രസന്ന സി. (അഴീക്കോട്): മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, മുൻ പഞ്ചായത്ത് അംഗം.
6. മധു വി.എം. (ആലക്കോട്): ഇരിക്കൂർ ബ്ലോക്ക് പ്രസിഡന്റ്.
7. ഉണ്ണികൃഷ്ണൻ ഒ.വി. (കുറുമാത്തൂർ): തളിപ്പറമ്പ ബ്ലോക്ക് വൈസ് പ്രസിഡന്റ്.
8. വിനോദ് പി.സി. (തലശ്ശേരി): ജില്ലാ എക്സിക്യൂട്ടീവ് അംഗം.
9. ചന്ദ്രൻ ചേലോറ: കണ്ണൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ്.
10. വെളുത്തമ്പു കെ.വി: തലശ്ശേരി മണ്ഡലം സെക്രട്ടറി.
11. പി.കെ. ശശി: കർഷക കോൺഗ്രസ് തലശ്ശേരി ബ്ലോക്ക് പ്രസിഡന്റ്.
12. കെ.പി. അനിത: തലശ്ശേരി.
13. കെ.വി. സജീവൻ: മൽസ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, ധർമ്മടം ബ്ലോക്ക് സെക്രട്ടറി.
ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ട്രഷറർ വി.എ. നാരായണൻ, ചന്ദ്രൻ തില്ലങ്കേരി, സജീവ് മാറോളി, ടി. ജയകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.






