മാട്ടൂലിൽ യുവാവിനു കുത്തേറ്റു

പഴയങ്ങാടി : മാട്ടൂലിൽ യുവാവിനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു
മാട്ടൂൽ നോർത്ത് സിദ്ദീഖാബാദ് സ്വദേശി ഹിബദുള്ള (34) ക്കാണ് കുത്തേറ്റത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. മാട്ടൂൽ നോർത്ത് കാവിലെ പറമ്പ് സ്വദേശി സി കെ റസാഖ് (24 ) ആണ് കത്തികൊണ്ട് യുവാവിനെ കുത്തിയത്. ലഹരിക്കടിമയായ റസാഖിനെ മൂന്നുവർഷം മുമ്പ് ലഹരി മോചന കേന്ദ്രത്തിലേക്ക് മാറ്റിയതിനു പിന്നിൽ ഹിബദുള്ള ആണെന്ന സംശയമാണ് സംഭവത്തിന് കാരണമെന്നാണ് പോലീസ് നൽകുന്ന സൂചന.റോഡരികിൽ നിൽക്കുകയായിരുന്ന ഹിബദുള്ളയുടെ അടുത്തെത്തിയ പ്രതി ഫോൺ നമ്പർ ആവശ്യപ്പെടുകയും നമ്പർ പറഞ്ഞു കൊടുക്കുന്നതിനിടയിൽ കത്തിയെടുത്ത് കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹിബ ദുള്ളയെ നാട്ടുകാർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.






