എസ്.വൈ.എസ് പയ്യന്നൂർ സോൺ വാർഷിക കൗൺസിൽ മാതമംഗലത്ത് നടന്നു

മാതമംഗലം: സുന്നി യുവജന സംഘം (SYS) പയ്യന്നൂർ സോൺ വാർഷിക കൗൺസിൽ മാതമംഗലം മസ്ജിദു റഹ്മയിൽ വെച്ച് നടന്നു. സോൺ പ്രസിഡന്റ് സുബൈർ പെരുമ്പ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് ജില്ലാ നിർവ്വാഹക സമിതി അംഗം കെ.പി. ആസാദ് സഖാഫി കൗൺസിൽ ഉദ്ഘാടനം ചെയ്തു.
വിവിധ വകുപ്പുകളുടെ പ്രവർത്തന റിപ്പോർട്ടുകൾ ചടങ്ങിൽ അവതരിപ്പിച്ചു. ഫിനാൻസ് റിപ്പോർട്ട് എസ്.പി. നജീബ് ഹാജിയും, ഓർഗനൈസേഷൻ റിപ്പോർട്ട് അഷ്റഫ് സഖാഫിയും, ദഅ്‌വ റിപ്പോർട്ട് മുനീർ ഫാളിലിയും അവതരിപ്പിച്ചു. സാമൂഹികം, സാംസ്കാരികം വകുപ്പുകളുടെ റിപ്പോർട്ടുകൾ യഥാക്രമം റാഫി അമാനി, മഹ്റൂഫ് സഖാഫി എന്നിവർ അവതരിപ്പിച്ചു.
എസ്.വൈ.എസ് കണ്ണൂർ ജില്ലാ സെക്രട്ടറി ഖാസിം മാസ്റ്റർ, മുഹമ്മദലി മാതമംഗലം, നാദിർ കാനായി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സുലൈമാൻ ഫാളിലി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ആശിഖ് അമാനി കൊല്ലാട സ്വാഗതവും മുനീർ ഫാളിലി നന്ദിയും പറഞ്ഞു.






