LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

പി.പി.ദിവ്യയെഭാരവാഹിത്വത്തില്‍ നിന്ന്നീക്കി; അഴിച്ചുപണിയുമായി ജനാധിപത്യമഹിളാഅസോസിയേഷന്‍

img_5957.jpg
Spread the love

തിരുവനന്തപുരം : ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സി പി എം നേതാവുമായിരുന്ന പി പി ദിവ്യയെ മാറ്റി. ദിവ്യയെ ഭാരവാഹിത്വത്തില്‍ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് സി പി എം സംസ്ഥാന നേതൃത്വം അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

കണ്ണൂര്‍ എ ഡി എം. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ ദിവ്യയെ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നേരത്തെ നീക്കിയിരുന്നു. സി പി എം ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്ന് ഇരിണാവ് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തിരുന്നു.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും സൂസന്‍കോടിയെ മാറ്റി പകരം കേന്ദ്രകമ്മിറ്റി അംഗം കെ എസ് സലീഖയെ നിയോഗിച്ചിട്ടുണ്ട്. കരുനാഗപ്പള്ളിയിലെ പാര്‍ട്ടി സമ്മേളനത്തിന്റെ ഭാഗമായുള്ള വിഭാഗീയതയുടെ പേരില്‍ സൂസന്‍ കോടിയെ സി പി എം സംസ്ഥാന കമ്മിറ്റിയില്‍ നിന്നും നേരത്തെ ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നടപടി. സി എസ് സുജാത സെക്രട്ടറി സ്ഥാനത്ത് തുടരും. ഇ പത്മാവതിയാണ് പുതിയ ട്രഷറര്‍.

ജനുവരി 25 മുതല്‍ 28 വരെ ഹൈദരാബാദില്‍ നടക്കുന്ന പതിനാലാം ദേശീയ സമ്മേളനത്തിന് മുന്നോടിയായി നടന്ന 14ാം സംസ്ഥാന സമ്മേളനത്തിലാണ് നേതൃത്വത്തില്‍ അഴിച്ചുപണി നടന്നത്. 36 അംഗ എക്സിക്യൂട്ടീവിനെയും സമ്മേളനം തെരഞ്ഞെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!