നിർത്തിയിട്ട ബസിന് പിറകിൽ കാർ ഇടിച്ചു; ഡോക്ടർക്ക് പരിക്ക്

കണ്ണൂർ: നിർത്തിയിട്ട ബസിന് പിറകിൽ കാർ ഇടിച്ച് ബക്കളം സ്വദേശിനിയായ ഡോക്ടർക്ക് പരിക്കേറ്റു. ബക്കളത്തെ ഡോ. മറിയത്തിനാണ് അപകടത്തിൽ പരിക്കേറ്റത്.
പരിക്കേറ്റ ഡോ. മറിയത്തെ ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്. ദേശീയപാതയിൽ കുറ്റിക്കോൽ പ്രദേശത്താണ് സംഭവം. റോഡരികിൽ നിർത്തിയിട്ട ബസിന്റെ പിറകിലേക്കാണ് കാർ ഇടിച്ചുകയറിയത്.
അപകടത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുനേരം ഗതാഗത തടസ്സം നേരിട്ടു.







