തൂങ്ങിമരിച്ച നിലയിൽ

പയ്യന്നൂർ: ടെമ്പോ ഡ്രൈവറെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കാലിക്കടവ് ടെമ്പോ സ്റ്റാൻ്റിലെ ഡ്രൈവർ പുളുക്കൂൽ ചന്ദ്രനെ(54) യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നു രാവിലെ പാലക്കുന്നിലെ സ്കൂളിന് സമീപം ദേശീയപാതയിലെ കശുമാവിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആണൂരിലെ പുളുക്കൂൽ നാരായണിയുടെ മകനാണ്. ഭാര്യ: സുമ (കാലിക്കടവ്) . മക്കൾ:സ്നേഹ (ജീവനക്കാരി,കരി വെള്ളൂർ പെരളം പഞ്ചായത്ത് ഓഫീസ്),അനഘ ( വിദ്യാർത്ഥിനി) സഹോദരി: ഗീത (കൊഴുമ്മൽ ).പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.






