സ്കൂട്ടർ മോഷണം പോയി

വളപട്ടണം : ക്ഷേത്ര കോമ്പൗണ്ടിൽ പാർക്ക് ചെയ്ത സ്കൂട്ടർ മോഷണം പോയതായി പരാതി. അഴീക്കോട് കപ്പക്കടവിലെ കെ.ഷാജിയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള കെ.എൽ. 13. എ. കെ. 8722 നമ്പർ സ്കൂട്ടർ ആണ് മോഷണം പോയത്. അഴീക്കോട് ഓലാടത്താഴ ശ്രീ കുമ്മൻ കാവിൽ ക്ഷേത്രത്തിൽ പാർക്ക് ചെയ്ത സ്കൂട്ടർ ഈ മാസം 4ന് രാത്രി 8 മണിക്കും അഞ്ചിന് രാവിലെ 7 മണിക്കുമിടയിലുള്ള സമയത്താണ് മോഷണം പോയത്. തുടർന്ന് വളപട്ടണം പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.






