LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 15, 2026

‘മനുഷ്യർക്കൊപ്പം’; കാന്തപുരത്തിന്റെ കേരളയാത്രയ്ക്ക് ഒളവറയിൽ ആവേശോജ്ജ്വല വരവേൽപ്പ്

c5741466-e7e0-4d6f-a34f-6e3437ca5e8f.jpg
Spread the love

പയ്യന്നൂർ: ‘മനുഷ്യർക്കൊപ്പം’ എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നയിക്കുന്ന കേരളയാത്രയ്ക്ക് കണ്ണൂർ ജില്ലയിൽ ഉജ്ജ്വല തുടക്കം. കാസർകോട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി ജില്ല അതിർത്തിയായ ഒളവറയിലെത്തിയ യാത്രാ സംഘത്തെ ആയിരക്കണക്കിന് പ്രവർത്തകർ ചേർന്ന് സ്വീകരിച്ചു.

യാത്രാ ഉപനായകൻ സയ്യിദ് ഇബ്രാഹിം ഖലീൽ അൽബുഖാരിയുടെ നേതൃത്വത്തിലുള്ള സംഘത്തെ തൃക്കരിപ്പൂർ ഒളവറ പാലത്തിൽ വെച്ച് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി നേതാക്കൾ ഔദ്യോഗികമായി സ്വീകരിച്ചു. പട്ടുവം കെ.പി. അബൂബക്കർ മുസ്‌ലിയാർ യാത്രാ നായകർക്ക് ഉപഹാരം നൽകി ജില്ലയിലേക്ക് ആനയിച്ചു. പ്രത്യേകം സജ്ജമാക്കിയ സെന്റിനറി ഗാർഡ് അംഗങ്ങൾ ജാഥയ്ക്ക് അഭിവാദ്യം അർപ്പിച്ചു.

കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, എസ്.ജെ.എം, എസ്.എം.എ ഘടകങ്ങളുടെ ജില്ലാ ഭാരവാഹികൾ സ്വീകരണത്തിന് നേതൃത്വം നൽകി. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ പര്യടനത്തിന് ശേഷം യാത്ര കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിക്കും. മതേതരത്വവും മാനവികതയും ഉയർത്തിപ്പിടിക്കുന്ന യാത്രയിൽ വലിയ ജനപങ്കാളിത്തമാണ് ദൃശ്യമാകുന്നത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!