ജന്മഭൂമിയില്‍ ചന്ദ്രിക ; ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയില്‍ ഇന്ന് അച്ചടിച്ച് വന്നത് ലീഗിന്‍റെ മുഖപത്രമായ ചന്ദ്രികയുടെ എഡിറ്റോറിയല്‍ പേജ്

കണ്ണൂര്‍: ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയുടെ ഇന്നത്തെ കണ്ണൂര്‍ എഡിഷനിലാണ് ലീഗിന്‍റെ മുഖപത്രമായ ചന്ദ്രികയുടെ എഡിറ്റോറിയല്‍ പേജ് അച്ചടിച്ചു വന്നത്. കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ പ്രസിദ്ധീകരിച്ച ജന്മഭൂമി പത്രത്തിലാണ് അബദ്ധം പിണഞ്ഞത്. ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുടെയും എം കെ മുനീറിന്റെയും ലേഖനം ഉള്‍പ്പെടെയുള്ള എഡിറ്റോറിയല്‍ പേജ് ആണ് ജന്മഭൂമിയില്‍ അച്ചടിച്ചു വന്നത്. പ്രിന്റിംഗിനിടെ പറ്റിയ അബദ്ധമാണെന്നാണ് സൂചന. ഒരേ പ്രസ്സില്‍ നിന്ന് രണ്ട് പത്രം അച്ചടിക്കുമ്പോള്‍ ജീവനക്കാര്‍ക്ക് അബദ്ധം പറ്റി പരസ്പരം പേജുകള്‍ മാറിപ്പോയതാണെന്ന് കരുതുന്നു






