ശ്രീനിവാസനെ അനുസ്മരിച്ചു

കരിവെള്ളൂർ : മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയായിരുന്ന അന്തരിച്ച ശ്രീനിവാസനെ ഭഗത് സിംഗ് സംവാദ വേദി അനുസ്മരിച്ചു. ഓണക്കുന്ന് ഐക്കൺ പി എസ് സി സെൻ്ററിൽ വെച്ച് നടന്ന പരിപാടിയിൽ
പ്രശസ്ത എഴുത്തുകാരൻ പ്രകാശൻ കരിവെള്ളൂർ അനുസ്മരണ പ്രഭാഷണം നടത്തി.
ശ്രീനിവാസൻ സിനിമകളെക്കുറിച്ച് യു.രാജീവൻ സംസാരിച്ചു.എം.വി.രാഘവൻ അധ്യക്ഷനായിരുന്നു. സന്തോഷ് കാന,പി. മുരളീധരൻ എന്നിവർ
സംസാരിച്ചു.






