ഹരിത മർമ്മരം :ഡിസം 27 ന്പരിസ്ഥിതി പ്രവർത്തകൻ പി പി രാജന് ആദരം.

പയ്യന്നൂർ: കണ്ടൽ വനങ്ങളുടെയും തണ്ണീർത്തടങ്ങളുടെയും സംരക്ഷണ പ്രവർത്തകനും ജൈവവൈവിധ്യം, ഭക്ഷ്യ വൈവിധ്യം, ജൈവകൃഷി എന്നീ മേഖലകളിൽ പ്രായോഗിക പ്രവർത്തനങ്ങൾക്കും ബോധവൽക്കരണ പരിപാടികൾക്കും നേതൃത്വം നൽകുകയും ചെയ്യുന്ന പരിസ്ഥിതി – സാമൂഹിക പ്രവർത്തകൻ പി.പി.രാജനെ സുഹൃത് സംഘം ആദരിക്കുന്നു.
ഡിസംബർ 27 ശനിയാഴ്ച വൈകുന്നേരം 3:30 മണിക്ക് പയ്യന്നൂർ ശ്രീനാരായണ വിദ്യാലയത്തിലാണ് ഹരിത മർമരം പരിപാടി.
കേരള ബയോഡൈവേഴ്സിറ്റി ബോർഡ് മെമ്പർ സെക്രട്ടറി ഡോ: വി. ബാലകൃഷ്ണൻ,
എം.രാജീവൻ (ACF സോഷ്യൽ ഫോറസ്ട്രി, കണ്ണൂർ)എന്നിവർ മുഖ്യാതിഥികളാവും. തുടർന്ന്
ജോൺസൺ പുഞ്ചക്കാടിൻ്റെ പുല്ലാങ്കുഴൽ വാദനവും ഉണ്ടാകും.






