LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

തലശ്ശേരിയിൽ സംഘർഷം; തീരദേശ ഹൈവേയ്ക്കായുള്ള സർവ്വേ തടഞ്ഞു, സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

img_3440.jpg
Spread the love

തലശ്ശേരി: തീരദേശ ഹൈവേ നിർമ്മാണത്തിനായി സ്ഥലം അളക്കാനെത്തിയ ഉദ്യോഗസ്ഥരെ പട്ടണ തൊഴിൽ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തടഞ്ഞതോടെ തലശ്ശേരി നഗരത്തിൽ സംഘർഷാവസ്ഥ. വ്യാപാരികളും തൊഴിലാളികളും മെയിൻ റോഡിൽ നിലയുറപ്പിച്ച് പ്രതിഷേധിച്ചതോടെ ഉദ്യോഗസ്ഥർക്ക് സർവ്വേ നടപടികൾ തുടരാനായില്ല. പ്രതിഷേധം ശക്തമായതോടെ സ്ഥലത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്തു.

തുടർന്ന് സർവ്വേ തടഞ്ഞ സമരക്കാരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. തീരദേശ ഹൈവേ വരുന്നതോടെ തങ്ങളുടെ തൊഴിലിനെയും വ്യാപാരത്തെയും ബാധിക്കുമെന്ന ആശങ്കയിലാണ് പട്ടണ തൊഴിൽ സംരക്ഷണ സമിതി പ്രതിഷേധവുമായി രംഗത്തെത്തിയത്. അറസ്റ്റിനിടെ പോലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. 

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!