LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

മുസ്‌ലിം ജമാഅത്ത് ജില്ലാ സന്ദേശ പ്രചാരണ ജാഥയ്ക്ക് ഇരിട്ടിയിൽ സ്വീകരണം

img_3406.jpg
Spread the love

ഇരിട്ടി : കേരള മുസ്‌ലിം ജമാ അത്ത് കേരളയാത്രയുടെ പ്രചാരണാർഥം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദക്ഷിണമേഖല സന്ദേശപ്രചാരണ ജാഥയ്ക്ക് ഇരിട്ടിയിൽ സ്വീകരണം നൽകി. പയഞ്ചേരി മുക്കിൽ സോൺ നേതാക്കൾ സ്വീകരിച്ചു. പഴയ ബസ് സ്റ്റാൻഡ് പരിസരത്തേക്ക് ആനയിച്ചു. തുടർന്ന് നടന്ന സമ്മേളനം സമസ്ത ജില്ലാ സെക്രട്ടറി അഷ്റഫ് സഖാഫി കടവത്തൂർ ഉദ്ഘാടനം ചെയ്തു. യൂസഫ് ദാരിമി അധ്യക്ഷനായിരുന്നു. അബ്ദുൾ റഷീദ് സഖാഫി സന്ദേശ ഭാഷണം നടത്തി.

സയ്യിദ് ആറ്റക്കോയ തങ്ങൾ, ഹാമിദ് ചൊവ്വ, മുഹമ്മദ് മിസ്ബാഹി ചൊക്ലി, റസാഖ് മാണിയൂർ, നവാസ് കൂരാറ, റഫീക്ക് അണിയാരം, അബ്ദുൾ റഹ്മാൻ സഖാഫി, എസ്.എം. മുഹമ്മദലി മാസ്റ്റർ, പി.കെ.അബ്ദുൾ റഹ്മാൻ, അഷ്റഫ് സഖാഫി കാടാച്ചിറ, സലാം സഖാഫി കൂത്തുപറമ്പ്, സി.സാജിദ് തുടങ്ങിയവർ സംസാരിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!