LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

തലശ്ശേരി രണ്ടാം റെയിൽവേ ഗേറ്റ് ഓട്ടോയിടിച്ച് ഒടിഞ്ഞ ഗേറ്റ് മാറ്റിസ്ഥാപിച്ചു

img_3405.jpg
Spread the love

തലശ്ശേരി: ഓട്ടോയിടിച്ച് തകരാറിലായ തലശ്ശേരി രണ്ടാം റെയിൽവേ ഗേറ്റ് യുദ്ധകാലാടിസ്ഥാനത്തിൽ മാറ്റിസ്ഥാപിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ഗേറ്റ് ഒടിഞ്ഞതിനെത്തുടർന്ന് തടസ്സപ്പെട്ട വാഹനഗതാഗതം പുതിയ ഗേറ്റ് സ്ഥാപിച്ചതോടെ സാധാരണ നിലയിലായി.

തിങ്കളാഴ്ച ഉച്ചയ്ക്ക് 1.35-ന് കോയമ്പത്തൂർ-കണ്ണൂർ ഇന്റർസിറ്റി കടന്നുപോയ ഉടനെ ഗേറ്റ് ഉയർത്തുന്നതിനിടെയാണ് തലശ്ശേരി ഭാഗത്തുനിന്നുവന്ന ഓട്ടോ ഇലക്ട്രിക്കൽ ഗേറ്റിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഗേറ്റിന്റെ ഒരുഭാഗം ഒടിയുകയും ഉയർത്താൻ കഴിയാത്ത രീതിയിൽ തകരുകയുമായിരുന്നു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും നിലച്ചു.

തുടർന്ന് റെയിൽവേ ജീവനക്കാരെത്തി താത്കാലിക ഗേറ്റ് സംവിധാനം ഏർപ്പെടുത്തുകയും രാത്രിയോടെ പുതിയ ഗേറ്റ് പൂർണ്ണമായും മാറ്റിസ്ഥാപിക്കുകയുമായിരുന്നു. അപകടമുണ്ടാക്കിയ ഓട്ടോ ഡ്രൈവർക്ക് 21,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്. ഇടയ്ക്കിടെ ഗേറ്റ് തകരാറിലാകുന്നത് ഒഴിവാക്കാൻ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!