LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 13, 2026

പയ്യന്നൂരിൽ കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലു പേർ മരിച്ച നിലയിൽ

img_3391.jpg
Spread the love

കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ.ടി. കലാധരൻ (38), അമ്മ ഉഷ (60), കലാധരന്റെ മക്കളായ ഹിമ (അഞ്ച്), കണ്ണൻ (രണ്ട്) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുതിർന്നവർ തൂങ്ങിമരിച്ച നിലയിലും കുട്ടികൾ നിലത്ത് മരിച്ചു കിടക്കുന്ന അവസ്ഥയിലുമായിരുന്നു. തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് വിവരം പുറത്തറിയുന്നത്.

കലാധരന്റെ പിതാവ് വീട്ടിലെത്തിയപ്പോൾ വാതിൽ തുറക്കാൻ സാധിക്കുന്നില്ലായിരുന്നു. തുടർന്ന്, നടത്തിയ പരിശോധനയിലാണ് കുടുംബാംഗങ്ങൾ മരിച്ചു കിടക്കുന്നത് കാണുന്നത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യയെന്ന നിഗമനത്തിലാണ് പോലീസ്. കുടുംബത്തിന് സാമ്പത്തിക പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു എന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!