LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 15, 2026

ഇരിണാവിൽ ഷോപ്പ് കുത്തിതുറന്ന് മോഷണം

img_3332.jpg
Spread the love

കണ്ണപുരം : ഫ്രൂട്ട്സ് കടയും ഫാൻസി കടയും കുത്തി തുറന്ന് മോഷ്ടാവ് പണം കവർന്നു. ഇരിണാവ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന നളന്ദ ഫ്രൂട്ട്സ് കടയിലും ഫാൻസി കടയിലുമാണ് മോഷണം നടന്നത്. ഇരിണാവ് സ്വദേശികളായ സഹോദരങ്ങൾ മനോഹരൻ്റെയും മോഹനൻ്റെയും ഉടമസ്ഥതയിലുള്ള നളന്ദ ഫ്രൂട്സ് ഷോപ്പിലും ഫാൻസിയിലുമാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് മോഷണം നടന്നത്. ഷട്ടറിൻ്റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാവ് ഫ്രൂട്സ് കടയിലെ മേശയിൽ സൂക്ഷിച്ച 3000 രൂപയും നാണയങ്ങളും, ഫാൻസി കടയിൽ നിന്നും മേശയിൽ സൂക്ഷിച്ച 200 രൂപയും നാണയങ്ങളും കവർന്നു. കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണം നടന്നത്. ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഉടമകൾ കണ്ണപുരം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് കട പരിശോധന നടത്തി. ഉടമപോലീസിൽ പരാതി നൽകി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!