ഈത്തപ്പഴം ചലഞ്ച് – 2026 ബ്രോഷർ പ്രകാശനം ചെയ്തു

പയ്യന്നൂർ : പി ടി ഏച്ചിന്റെ ആഭിമുഖ്യത്തിൽ റമദാനിൽ നടക്കുന്ന മെഗാ ഈത്തപ്പഴം ചലഞ്ച് 2026 -ന്റെ ബ്രോഷർ പ്രകാശനം സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ചെയർമാൻ കെ ടി സഹദുള്ളക്ക് നൽകി നിർവ്വഹിച്ചു .ജനറൽ കൺവീനർ ഫാറൂഖ് മെട്രോ,വർക്കിങ് പ്രസിഡണ്ട് എ പി ഹാരിസ്,കോർഡിനേറ്റർ കാട്ടൂർ ഹംസ, മലേഷ്യൻ കെഎംസിസി പ്രസിഡണ്ട് കെ പി അബ്ദുൾ നാസർ, മുസ്ലിം ലീഗ് മുൻസിപ്പൽ പ്രസിഡണ്ട് വികെ ശാഫി, ജനറൽ സെക്രട്ടറി ഫായിസ് കവ്വായി, സെക്രട്ടറി കെ ഖലീൽ തുടങ്ങിയവർ പങ്കെടുത്തു.






