45 പവൻ കൈക്കലാക്കി പീഡനം മൂന്നു പേർക്കെതിരെ കേസ്

പിണറായി: വിവാഹ ശേഷം യുവതിയുടെ കയ്യിൽ നിന്നും 45 പവൻ്റെ ആഭരണങ്ങൾ വാങ്ങി കൊണ്ടുപോയി തിരിച്ചു നൽകാതെ ഭർത്താവും ബന്ധുക്കളും ശാരീരിക വും മാനസികവുമായി ഉപദ്രവിക്കുകയും ചെയ്തുവെന്ന പരാതിയിൽ പോലീസ് മൂന്ന് പേർക്കെതിരെ കേസെടുത്തു. മാങ്ങാട്ടിടം കമ്പി ത്തൂൺ സ്വദേശിനിയായ 35 കാരിയുടെ പരാതിയിലാണ് ഭർത്താവ് പറമ്പായിയിലെ വി.സി ഷാനവാസിനും രണ്ടു ബന്ധുക്കൾക്കുമെതിരെ പോലീസ് കേസെടുത്തത്. 2017 ജൂലായ് 17 നായിരുന്നു യുവതിയുടെ വിവാഹം. ശേഷം 2025 ഡിസംബർ 19 വരെയുള്ള കാലയളവിൽ പരാതിക്കാരിയുടെ കമ്പിത്തൂണിലെ വീട്ടിലും ഭർതൃഗൃഹത്തിലും താമസിച്ചുവരവെ പ്രതി ശാരീരികവും മാനസികവുമായി ഉപദ്രവിക്കുകയും ബന്ധുക്കളായ രണ്ടു പ്രതികൾ മാനസിക മായി പീഡിപ്പിക്കുകയുകയും പരാതിക്കാരിയുടെ 45 പവൻ്റെ ആഭരണങ്ങൾ വാങ്ങി കൊണ്ടുപോയി തിരിച്ചു നൽകാതിരിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.






