LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

സ്കൂൾ ജീവനക്കാരി മരിച്ച കേസിൽ ടാങ്കർ ലോറി ഡ്രൈവർ അറസ്റ്റിൽ

img_0696.jpg
Spread the love

പയ്യന്നൂര്‍: ദേശീയ പാതയിൽ കണ്ടോത്ത്
ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ച കേസിൽ ടാങ്കർ ലോറി ഡ്രൈവർ അറസ്റ്റിൽ. ജാർഖണ്ഡ് സ്വദേശി സുജിത് പ്രസാദിനെ (28) നെയാണ് എസ്.ഐ.പി.യദുകൃഷ്ണൻ അറസ്റ്റു ചെയ്തത്. ഇന്നലെ രാവിലെ 9.45 മണിയോടെ ദേശീയ പാതയിൽ കണ്ടോത്ത് ആയിരുന്നു അപകടം. അന്നൂർ അമ്പലത്തിന് സമീപം താമസിക്കുന്ന
കടന്നപ്പള്ളി ഗവ. ഹയർ സെക്കൻ്റി സ്കൂൾ ഓഫീസ് ജീവനക്കാരി അന്നൂർ ശാന്തിഗ്രാമത്തിലെ വി.എം. യുഗേഷിൻ്റെ ഭാര്യ എം.ഗ്രീഷ്മ (38) യാണ് മരിച്ചത്.
ഗുരുതരമായി പരിക്കേ റ്റ യുവതിയെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപ്രത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കണ്ണൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പയ്യന്നൂർ പോലീസ് അപകടം വരുത്തിയ ലോറിയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!