LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

തലശ്ശേരി നഗരസഭ കൗൺസിലർമാരിൽ 31 വനിതകൾ,വനിതാ പ്രതിനിധ്യതയിൽ പുതിയ റെക്കോർഡ്

img_2827.jpg
Spread the love

തലശ്ശേരി: തലശ്ശേരി നഗരസഭയിൽ ഇത്തവണ നിയുക്തമായ കൗൺസിലർമാരിൽ 31 പേർ വനിതകളാണ്. ആകെ 53 വാർഡുകളിൽ 27 എണ്ണം വനിതാ സംവരണ വാർഡുകളാണ്. ഇതിന് പുറമെ ജനറൽ വാർഡുകളിൽ മത്സരിച്ച നാല് വനിതകളും വിജയിച്ചതോടെയാണ് വനിതാ കൗൺസിലർമാരുടെ എണ്ണം 31 ആയി ഉയർന്നത്.

ജനറൽ വാർഡിൽ ജയിച്ച നാല് വനിതകളിൽ മൂന്നുപേർ സിപിഎം സ്ഥാനാർഥികളും ഒരാൾ മുസ്‌ലിം ലീഗ് സ്ഥാനാർഥിയുമാണ്.

ജനറൽ വാർഡിൽ ജയിച്ച വനിതകൾ

സിപിഎം
• പി.കെ. ബിജില (വാർഡ് 9 – കോമത്തുപാറ)
• സി.കെ. ബേബിറീജ (വാർഡ് 35 – പുന്നോൽ ഈസ്റ്റ്)
• ജിഷാ ജയചന്ദ്രൻ (വാർഡ് 43 – ഗോപാലപ്പേട്ട)

മുസ്‌ലിം ലീഗ്
• ടി.വി. റാഷിദ (വാർഡ് 12 – ടൗൺഹാൾ)

പി.കെ. ബിജില, ടി.വി. റാഷിദ, ജിഷാ ജയചന്ദ്രൻ എന്നിവർ നിലവിലെ നഗരസഭ കൗൺസിലിലെ അംഗങ്ങളാണ്.

പാർട്ടി അടിസ്ഥാനത്തിലുള്ള വനിതാ കൗൺസിലർമാർ
• സിപിഎം – 14
• മുസ്‌ലിം ലീഗ് – 9
• ബിജെപി – 3
• സിപിഐ – 2
• കോൺഗ്രസ് – 2
• വെൽഫെയർ പാർട്ടി – 1

നിലവിലെ നഗരസഭാ ചെയർപേഴ്‌സൺ കെ.എം. ജമുനാറാണി ഉൾപ്പെടെ കഴിഞ്ഞ കൗൺസിലിൽ 30 വനിതകളുണ്ടായിരുന്നുവെങ്കിൽ ഇത്തവണ അത് 31 ആയി വർധിച്ചു.

ഏറ്റവും കൂടുതൽ–കുറഞ്ഞ ഭൂരിപക്ഷങ്ങൾ

ഇത്തവണ ഏറ്റവും കൂടുതൽ വോട്ടിന് ജയിച്ചതും ഏറ്റവും കുറഞ്ഞ വോട്ടിന് ജയിച്ചതും വനിതാ സ്ഥാനാർഥികളായിരുന്നു.
• വാർഡ് 21 – കുട്ടിമാക്കൂൽ: വിജില (സിപിഎം) – 606 വോട്ടിന്റെ ഭൂരിപക്ഷം
• വാർഡ് 47 – മാരിയമ്മ: നൂറ (ലീഗ്) – 12 വോട്ടിന്റെ ഭൂരിപക്ഷം

തലശ്ശേരി അസംബ്ലി മണ്ഡലം: എൽഡിഎഫിന് ശക്തമായ ലീഡ്

തലശ്ശേരി അസംബ്ലി മണ്ഡലത്തിൽ എൽഡിഎഫ് 38,524 വോട്ടിന്റെ ഭൂരിപക്ഷം നേടി.
• എൽഡിഎഫ് – 73,151
• യുഡിഎഫ് – 34,627
• ബിജെപി – 21,382

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ഭൂരിപക്ഷം 36,801 ആയിരുന്നു.

തലശ്ശേരി നഗരസഭ വോട്ട് നില
• എൽഡിഎഫ് – 24,483
• യുഡിഎഫ് – 14,046
• ബിജെപി – 12,567

പ്രദേശ അടിസ്ഥാന ഫലം
• കോടിയേരി, തിരുവങ്ങാട്, തലശ്ശേരി നോർത്ത് – എൽഡിഎഫ് മുൻതൂക്കം
• തലശ്ശേരി ടൗൺ – യുഡിഎഫ് മുൻതൂക്കം
• കതിരൂർ, പന്ന്യന്നൂർ – എല്ലാ സീറ്റുകളും എൽഡിഎഫ്
• ചൊക്ലി – യുഡിഎഫ് 1 വാർഡ്
• എരഞ്ഞോളി – യുഡിഎഫ് 2 വാർഡ്
• ന്യൂമാഹി – എൽഡിഎഫ് 9, യുഡിഎഫ് 5 വാർഡ്

പഞ്ചായത്ത് / നഗരസഭാ വോട്ട് കണക്ക്
• തലശ്ശേരി നഗരസഭ:
• എൽഡിഎഫ് 24,483 | യുഡിഎഫ് 14,046 | ബിജെപി 12,567
• പന്ന്യന്നൂർ:
• എൽഡിഎഫ് 9,524 | യുഡിഎഫ് 3,277 | ബിജെപി 1,449
• കതിരൂർ:
• എൽഡിഎഫ് 13,647 | യുഡിഎഫ് 3,495 | ബിജെപി 2,339
• എരഞ്ഞോളി:
• എൽഡിഎഫ് 9,914 | യുഡിഎഫ് 3,842 | ബിജെപി 2,684
• ചൊക്ലി:
• എൽഡിഎഫ് 11,254 | യുഡിഎഫ് 6,157 | ബിജെപി 946
• ന്യൂമാഹി:
• എൽഡിഎഫ് 4,218 | യുഡിഎഫ് 3,672 | ബിജെപി 1,318

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!