ശ്രീ ബുദ്ധ പൂർണ്ണ കായശില്പം ഒരുങ്ങുന്നു

പിലാത്തറ : ശില്പി പെരിയാട്ട് കമൽ നിർമ്മിക്കുന്ന ശ്രീ ബുദ്ധന്റെ പൂർണ്ണ കായശില്പം ഒരുങ്ങുന്നു. കളിമൺ ശില്പം തയാറായി.ഫൈബർ ഗ്ലാസിലേക്ക് ശില്പം ഒരുക്കുന്ന അവസാന ഘട്ടത്തിലാണ്. കണ്ണൂർ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള
മൈസൂരിലെ സ്വകാര്യ റിസോർട്ടിന് വേണ്ടിയാണ് ശില്പം നിർമ്മിക്കുന്നത്. നാലടി ഉയരത്തിലുള്ള ശില്പം നിർമ്മിക്കാൻ ഒന്നര മാസത്തിലേറെ സമയം വേണ്ടി വന്നു. നേരത്തെനിരവധി ശില്പങ്ങൾനിർമ്മിച്ചിട്ടുണ്ടെങ്കിലും പൂർണ്ണകായ ശ്രീ ബുദ്ധ ശില്പം നിർമ്മിക്കുന്നത് ആദ്യമായിട്ടാണ്.ശില്പ നിർമ്മാണ രംഗത്തിലൂടെ സ്വദേശത്തും മറ്റു സംസ്ഥാനങ്ങളിലും ശില്പി പെരിയാട്ട് കമൽ ഇതിനകം ഏറെ ശ്രദ്ധേയനായിട്ടുണ്ട്.






