ഗാർഹിക പീഡനം അഞ്ചുപേർക്കെതിരെ കേസ്

പെരിങ്ങോം : വിവാഹ ശേഷം യുവതിയെ സൗന്ദര്യമില്ലെന്നും സ്വർണ്ണം കുറഞ്ഞു പോയെന്നും പറഞ്ഞ് ശാരീരികവും മാനസികവുമായി ഉപദ്രവിച്ചു വെന്ന പരാതിയിൽ ഭർത്താവിനും ബന്ധുകളായ നാലുപേർക്കുമെതിരെ പെരിങ്ങോം പോലീസ് കേസെടുത്തു. പെരിങ്ങോം കുപ്പോളിലെ 28 കാരിയുടെ പരാതിയിലാണ് ഭർത്താവ് പുളിങ്ങോം സ്വദേശി ജസീർ,ബന്ധുക്കളായ സീനത്ത്, ഷബാന,ജാസിം, അബ്ദുൾ റസാഖ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. 2017-ൽ ആയിരുന്നു ഇവരുടെ വിവാഹം. തുടർന്ന് ഭർതൃവീട്ടിലും യുവതിയുടെ കുപ്പോളിലുള്ള വീട്ടിലും താമസിച്ചുവരവെ 2018 ജൂൺ മാസം മുതൽ സ്വർണ്ണം കുറഞ്ഞു പോയെന്നും സൗന്ദര്യം പോരെന്നും പറഞ്ഞ് പ്രതികൾ മാനസികവും ശാരീരികവുമായി ഉപദ്രവിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടു ത്തത്.






