LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 14, 2026

യുവാവിനെ അപായപ്പെടുത്താൻ ശ്രമം 11 പേർക്കെതിരെ കേസ്

img_9163.jpg
Spread the love

കണ്ണൂർ: നാലുബൈക്കുകളിലായി എത്തിയ സംഘം യുവാവിനെ ആക്രമിക്കുകയും തടയാൻ ചെന്ന ഉമ്മയെയും സഹോദിയെയും ദേഹോപദ്രവം ഏല്പിച്ചുവെന്ന പരാതിയിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ടൗൺ പോലീസ് കേസെടുത്തു. കണ്ണൂർ കുഞ്ഞിപ്പള്ളിയിലെ ക്വാട്ടേർസിൽ താമസിക്കുന്ന താണ സ്വദേശിഎം.എം. റഫീദിൻ്റെ (21) പരാതിയിലാണ് വാസിൽ, ഷസ്ന, വസീം, അനസ്, ഷക്കീർ എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന ആറു പേർക്കുമെതിരെ പോലീസ് കേസെടുത്തത്. ഈ മാസം 12 ന് രാവിലെ 11.10 മണിക്ക് ക്വാട്ടേർസ് കോമ്പൗണ്ടിൽ വെച്ചാണ് സംഭവം. പരാതിക്കാരൻ്റെ ഉമ്മ തൊട്ടടുത്തക്വാട്ടേർസിൽ താമസിച്ചു വരുന്ന ഒന്നാം പ്രതിയും സുഹൃത്തുക്കളും ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് കണ്ടതിലുള്ള വിരോധത്തിൽ പ്രതിയും പ്രതിയുടെ സഹോദരനും ഭാര്യയും ഒന്നാം പ്രതിയുടെ നിർദേശപ്രകാരം നാലു ബൈക്കുകളിലെത്തിയ സംഘം കല്ലുകൊണ്ട് പരാതിക്കാരൻ്റെ തലക്കിടിച്ചും മർദ്ദിച്ചും സംഭവം കണ്ട്തടയാൻ ശ്രമിച്ച ഉമ്മയെയും സഹോദരിയെയും ദേഹോപദ്രവം ഏല്പിച്ചുവെന്ന പരാതിയിലാണ് ടൗൺ പോലീസ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!