സിപിഎമ്മിന്റെ സ്തൂപം അടിച്ചുപൊട്ടിച്ചു.

പാനൂർ : കുന്നോത്തുപറമ്പിൽ യുഡിഎഫ് ആഹ്ലാദപ്രകടനത്തിനിടെ സിപിഎമ്മിന്റെ സ്തൂപം അടിച്ചു പൊട്ടിച്ചതായി പരാതി. പാറാട്-കുന്നോത്തുപറമ്പ് റോഡിൽ സർവീസ് സെന്ററിന് സമീപമുള്ള സ്തൂപത്തിന് നേരേയാണ് അക്രമമുണ്ടായത്. തകർക്കാനുപയോഗിച്ച ചുറ്റിക സ്ഥലത്ത് ഉപേക്ഷിച്ച നിലയിലാണ്. സംഭവത്തിന് പിന്നിൽ യുഡിഎഫ് ആണെന്ന് സിപിഎം നേതൃത്വം ആരോപിച്ചു. കെ.പി. മോഹനൻ എംഎൽ എ, സിപിഎം ജില്ല സെക്രട്ടേറിയറ്റ് അംഗം പി. ഹരീന്ദ്രൻ, കെ.കെ. പവിത്രൻ എന്നിവരും എൽഡിഎഫ് നേതാക്കളും സ്ഥലം സന്ദർശിച്ചു.






