ക്രിക്കറ്റ് മെഡി ഇലവൻ ചാമ്പ്യൻമാർ

പരിയാരം : കായിക ചരിത്രത്തിന് പുതിയൊരു അദ്ധ്യായം സമ്മാനിച്ച് പരിയാരം പ്രീമിയർ ലീഗ് സീസൺ 2 .കുളപ്പുറം പയ്യരട്ട രാമൻ സ്മാരക ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ സമാപിച്ചു. പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരത്തിൽ മെഡി ഇലവൻ ചാമ്പ്യൻമാരായി. വിജയികൾക്ക് ഡോക്ടർ അരുൺ സമ്മാനങ്ങൾ വിതരണം ചെയ്തു. മെഡി ഇലവന് വേണ്ടി ഡോക്ടർ വരുൺ, ഡോക്ടർ ശ്രീനാഥ്. സുധീഷ്, സുഗേഷ്, കൃപേഷ്, ഡോക്ടർ അനുഷ്, സജീവൻ, സുരേഷ്, നിതിൻ, അനിൽ, ടോണി എന്നിവർ കളിക്കളത്തിലിറങ്ങി. ഫൈനലിൽ മികച്ച കളിക്കാരൻ ആയി സുഗേഷിനെയും തിരഞ്ഞെടുത്തു. ഡോക്ടർ രാഹുലിനെ എംവിപി ആയും ക്ലൗഡെക്സ് ഇലവൻ റണേസപ്പ് ആയും റ തിരഞ്ഞെടുത്തു.






