ജയിലിൽനിന്നും മദ്യകുപ്പികളും സിഗരറ്റു പാക്കറ്റുകളും പിടികൂടി

കണ്ണൂർ :സെൻട്രൽ ജയിലിൽ നിന്നും മദ്യകുപ്പികളും സിഗരറ്റു പാക്കറ്റുകളും ജയിൽ അധികൃതർ പിടികൂടി. സെൻട്രൽ ജയിലിലെ ആശുപത്രിയുടെ ശുചിമുറിയുടെ പിറകിലേക്ക് ആരോ വലിച്ചെറിഞ്ഞ ശബ്ദം കേട്ട് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഇന്നലെ വൈകുന്നേരം ജയിൽ നിരോധിത വസ്തുക്കളായമൂന്നു കുപ്പി മദ്യവും മൂന്ന് പാക്കറ്റ് സിഗരറ്റും കണ്ടെത്തിയത്. തുടർന്ന് ജയിൽ സൂപ്രണ്ട് ടൗൺ പോലീസിൽ പരാതി നൽകി .കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.






