എൻ.എസ്.എസ്. കരയോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു

കുഞ്ഞിമംഗലം : എൻ.എസ്.എസ്. കരയോഗം തിരഞ്ഞെടുപ്പ് പൊതുയോഗം താലൂക്ക് യൂനിയൻ സിക്രട്ടറി കനകരാജൻ ഉദ്ഘാടനം ചെയ്തു. കെ.കെ. രമേഷ് സ്വാഗതം പറഞ്ഞ യോഗത്തിൽ എം.കെ.ശ്രീധരൻ നമ്പ്യാർ അധ്യക്ഷനായിരുന്നു.
കൈപ്രത്ത് ബാലകൃഷ്ണൻ നമ്പ്യാർ, രാധാമണി ടീച്ചർ എന്നിവർ ആശംസാ പ്രസംഗം നടത്തി. ടി.ടി .പുഷ്പ കുമാർ നന്ദിയും പറഞ്ഞു. അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭാരവാഹികളായ് എം.കെ.ശ്രീധരൻ നമ്പ്യാർ ( പ്രസി.), ഇ.കെ. കരുണാകരൻ നമ്പ്യാർ (വൈ.പ്രസി.), കെ.കെ.രമേഷ് ( സിക്രട്ടറി), ശ്രീധരൻ നമ്പ്യാർ കെ.കെ. (ട്രഷറർ), ടി.ടി. പുഷ്പകുമാർ (ജോ. സിക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.






