LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 15, 2026

കോൺഗ്രസ് പ്രവർത്തകനായ യുവാവിനെ വധിക്കാൻ ശ്രമം; രണ്ടു പേർ അറസ്റ്റിൽ

img_0696.jpg
Spread the love

കണ്ണൂർ : കോൺഗ്രസ് പ്രവർത്തകനെ മുൻ വിരോധം വെച്ച് വധിക്കാൻ ശ്രമം രണ്ടു കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. താഴെ ചൊവ്വകീഴ്ത്തളളി യിലെ അഭിനന്ദ് (45), മുഹമ്മദ് മുഹ്സിൻ(30) എന്നിവരെയാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ പി. എ. ബിനുമോഹനും സംഘവും അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു. ഈ മാസം 13 ന് രാത്രി 8.45 മണിക്ക് കീഴ്ത്തള്ളി പ്രിയദർശിനി ക്ലബ്ബ് പരിസരത്ത് വെച്ചായിരുന്നു സംഭവം. സ്ഥാനാർത്ഥിയുടെ വിജയാഹ്ലാദ പ്രകടനത്തിനു ശേഷം പരിസരത്ത് നിൽക്കുകയായിരുന്ന
കോൺഗ്രസ് പ്രവർത്തകൻ താഴെചൊവ്വ കീഴ്ത്തള്ളിയിലെ കെ.വി.നാസറിനെ (42)യാണ് പ്രതികൾ ആക്രമിച്ച് വധിക്കാൻ ശ്രമിച്ചത്.
പരാതിക്കാരനെ പ്രതികളും മറ്റു കണ്ടാലറിയാവുന്ന എട്ടോളം പേരും ചേർന്നു മർദ്ദിക്കുകയും കല്ലുകൊണ്ട് മൂക്കിന് കുത്തുകയും ഒന്നാം പ്രതിയുടെ കയ്യിലുണ്ടായിരുന്ന മരപട്ടിക കൊണ്ട് തലക്കടിച്ച് അപായപ്പെടുത്താൻ ശ്രമിക്കവേ കൈകൊണ്ട് തടഞ്ഞതിൽ കൈക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നും ഒന്നാം പ്രതി മദ്യപിച്ച് അസഭ്യം പറഞ്ഞത് തടഞ്ഞതിലുള്ള വിരോധമാണ് സംഭവത്തിന് കാരണമെന്നും പറയുന്നു. പരാതിയിൽ വധശ്രമത്തിന് കേസെടുത്ത പോലീസ് രണ്ടു പ്രതികളെ അറസ്റ്റുചെയ്യുകയായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!