ലെൻസ്ഫെഡ് 14 -ാമത്ജില്ലാ സമ്മേളനം15 ന് പയ്യന്നൂരിൽ

പയ്യന്നൂർ: എഞ്ചിനീയേഴ്സ് ആൻ്റ് സൂപ്പർവൈസേർസ് ഫെഡറേഷൻ ( ലെൻസ്ഫെഡ്) 14-ാമത്ജില്ലാ സമ്മേളനം15 ന് പയ്യന്നൂരിൽ നടക്കും. തിങ്കളാഴ്ച രാവിലെ 10.30 മണിക്ക് കണ്ടോത്ത് ശ്രീ കുറുമ്പ ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡണ്ട് കെ വി പ്രസീജ്കുമാറിൻ്റെ അധ്യക്ഷതയിൽ പൊതുസമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.ടി ഐ. മധുസൂദനൻ എം എൽ എ , എഡ്യുക്കേഷൻ ആൻ്റ്കരിയർ കൺസൾട്ടൻ്റ് ബംഗ്ലൂർടി പി സേതുമാധവൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. തുടർന്ന് പ്രതിനിധി സമ്മേളനം ലെൻസ്ഫെഡ് സംസ്ഥാന പ്രസിഡണ്ട് സി.എസ്. വിനോദ് കുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ജിതിൻ സുധാകൃഷ്ണൻ, ട്രഷറർ ഗിരീഷ് കുമാർ ടി, വൈസ് പ്രസിഡണ്ട് ഇ.പി. ഉണ്ണികൃഷ്ണൻ, ജോയിൻറ് സെക്രട്ടറി ഏ.സി. മധുസൂദനൻ എന്നിവർ സംബന്ധിക്കും. വാർത്ത സമ്മേളനത്തിൽ ഭാരവാഹികളായ ഏ.സി. മധുസൂദനൻ, ജഗത് പ്യാരി വി.സി, പോള ചന്ദ്രൻ, എം പി സുബ്രഹ്മണ്യൻ, രാജീവൻ ടി, എം . ശശി, ലിനു ടി പി എന്നിവർ പങ്കെടുത്തു.






