നിരന്തരമായ വ്യക്തിഹത്യ; കെ.കെ രാഗേഷിന് വക്കീൽ നോട്ടീസ് അയച്ച് മേയർ

കണ്ണൂർ: നിരന്തരമായി നടത്തുന്ന വ്യക്തിഹത്യക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിനെതിരെ വക്കീൽ നോട്ടീസ് അയച്ച് മേയർ. മരക്കാർകണ്ടി ദ്രവമാലിന്യ സംസ്കരണ പ്ലാന്റ് നിർമ്മാണത്തിന് ടെണ്ടർ ക്ഷണിച്ചതിൽ പങ്കെടുത്ത കമ്പനിയിൽ നിന്നും കമ്മീഷൻ തുക വാങ്ങി എന്നടക്കം
നുണ പ്രചരപ്പിച്ച് സമൂഹമദ്ധ്യത്തിൽ അപകീർത്തി പെടുത്തുന്നതിനെതിരെയാണ് മേയർ മുസ് ലിഹ് മഠത്തിൽ നിയമനടപടിയുമായി മുന്നോട്ടുപോകുന്നത്.
യാതൊരുവിധ കഴമ്പില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് സമൂഹത്തിൽ മോശമായി ചിത്രീകരിക്കാൻ മനപ്പൂർവ്വം സിപിഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയാണെന്ന് മേയർ പറഞ്ഞു.
പരാമർശം പരസ്യമായി പിൻവലിക്കണമെന്നും അല്ലാത്ത പക്ഷം കൂടുതൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും മേയർ അറിയിച്ചു.






