2025-ലെ ഡെൻ്റൽ (ഐഡി എ ) സംസ്ഥാന അവാർഡുകൾ ഏറ്റുവാങ്ങി

പയ്യന്നൂർ:കൊല്ലത്തു വെച്ചു നടന്ന ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (ഐ. ഡി. എ), കേരള സംസ്ഥാന വാർഷിക സമ്മേളനത്തിൽ 2025-ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച ഡെന്റൽ തുടർ വിദ്യാഭ്യാസ പരിപാടിയുടെ കൺവീനർക്കുള്ള പുരസ്‌കാരം ഡോ:വി.പി. ജയശേഖരൻ ഏറ്റുവാങ്ങി. മികച്ച കൗൺസിൽ ഓൺ ഡെന്റൽ ഹെൽത്ത് സംസ്ഥാന പുരസ്‌കാരത്തിനു ഡോ: സുകേഷ്. എ. കെ അർഹനായി. മികച്ച രണ്ടാമത്തെ പ്രസിഡന്റ് ആയി ഡോ: രശ്മി ഹരിദാസും, മികച്ച രണ്ടാമത്തെ സെക്രട്ടറി ആയി ഡോ: വിവേക് ആർ നായരും അവാർഡ് ഏറ്റുവാങ്ങി.
മികച്ച രണ്ടാമത്തെ ജേർണൽ എഡിറ്റർ: ഡോ: നീന നമ്പ്യാർ, മികച്ച മൂന്നാമത്തെ ബ്രാഞ്ച്, മികച്ച മൂന്നാമത്തെ വിമൻസ് ഡെന്റൽ കൗൺസിൽ : ഡോ: വീണ വിജയൻ, ഡോ: ദീപ യു. വി, എന്നിവരും പുരസ്‌കാരം ഏറ്റുവാങ്ങി. പുരസ്കാര ജേതാക്കളെല്ലാം ഐ ഡി എ കോസ്റ്റൽ മലബാർ ബ്രാഞ്ച് പ്രതിനിധികളാണ്.






