കണ്ണൂരില്‍ പൊതിച്ചോര്‍ ശേഖരിക്കാനെത്തിയ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് മര്‍ദ്ദനമെന്ന് പരാതി: പോലീസ് കേസെടുത്തു

കണ്ണൂരില്‍ പൊതിച്ചോര്‍ ശേഖരിക്കാനെത്തിയ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് മര്‍ദ്ദനമെന്ന് പരാതി: പോലീസ് കേസെടുത്തു
പൊതിച്ചോര്‍ ശേഖരിക്കാനെത്തിയ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് മര്‍ദ്ദനമെന്ന് പരാതി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ണൂര്‍ കണ്ണവം വെങ്ങളത്ത് ഖാദി ബോര്‍ഡ് പരിസരത്താണ് സംഭവം. മുൻ ഡിസിസി അംഗം പ്രഭാകരനാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
ഡിവൈഎഫ്‌ഐ നേതാക്കളായ ശരത്ത്, ലാലു എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റതെന്ന് പരാതിയില്‍ പറയുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് മര്‍ദ്ദനമെന്നും പരാതിയിലുണ്ട്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ഡിവൈഎഫ്‌ഐ പുറത്ത് വിട്ടു.