വീടുതുറന്ന്സ്വർണ്ണാഭരണങ്ങൾ കവർന്ന പ്രതി അറസ്റ്റിൽ

ചന്തേര : വീടിന്റെ മുൻവശത്തെ വാതിൽ തുറന്ന് മൂന്നര പവൻ്റെ സ്വർണ്ണാഭരണങ്ങൾ കവർന്ന പ്രതി പിടിയിൽ ചെറുവത്തൂർകാടങ്കോട് അസൈനാർ മുക്കിലെ വാടക ക്വാട്ടേർസിൽ താമസിക്കുന്ന പിലിക്കോട് കാർഷിക വികസന കോളേജിലെ തൊഴിലാളികെ. ബിന്ദു (44) വിനെയാണ് ചന്തേര എസ് ഐ കെ പി സതീഷ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 27 ന് ആണ്
ചെറുവത്തൂർ പയ്യങ്കിയിലെ കെ.ബിന്ദുവിൻ്റെ വീട്ടിൽ കവർച്ച നടന്നത്. മുൻവശത്തെ വാതിൽ തുറന്ന് അകത്ത് കടന്ന മോഷ്ടാവ് മുറിയിലെ അലമാരയിലെ ലോക്കർ തുറന്ന് അകത്ത് സൂക്ഷിച്ച രണ്ട് മാല, വള, മോതിരം എന്നിവ ഉൾപ്പെടെ മൂന്നര പവൻ്റെ ആഭരണങ്ങളാണ് കവർന്നത്.
സംഭവ ദിവസംരാവിലെ 10.10 മണിക്കും വൈകുന്നേരം 5.30 മണിക്കുമിടയിലാണ് മോഷണം. പ്രവാസിയായ ഭർത്താവിൻ്റെ കാഞ്ഞങ്ങാട്ടെ ബന്ധുവിൻ്റെ മരണാനന്തര ചടങ്ങിന് പോയപ്പോഴായിരുന്നു മോഷണം. വീട് പൂട്ടി താക്കോൽ വീടിനു പുറത്തെ തയ്യൽ മെഷീനിലെ പെട്ടിയിൽ സൂക്ഷിച്ച ശേഷം പോകുകയായിരുന്നു പരാതിയിൽ കേസെടുത്ത പോലീസ് പ്രദേശത്തെ നിരീക്ഷണ ക്യാമറകളും പ്രദേശവാസികളെയും ചോദ്യം ചെയ്തപ്പോഴാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത് തുടർന്ന് യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ആഭരണങ്ങൾ മോഷ്ടിച്ചുവെന്നും നീലേശ്വരം രാജാ റോഡിലെ ജ്വല്ലറിയിൽ വില്പന നടത്തിയതായും മൊഴിനൽകി.തുടർന്ന് പോലീസ് തൊണ്ടിമുതൽ കണ്ടെത്തി അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
.