യുവാവിനെ ഇരുമ്പ് കമ്പി കൊണ്ട് തലക്കടിച്ച രണ്ടു പേർക്കെതിരെ കേസ്

കണ്ണൂർ: ബൈക്കിൽ പോകുകയായിരുന്ന യുവാവിനെ തടഞ്ഞു നിർത്തി മുൻ വൈരാഗ്യം വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ഇരുമ്പ് കമ്പി കൊണ്ട് തലക്കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന പരാതിയിൽ സിറ്റി പോലീസ് രണ്ടു പേർക്കെതിരെ കേസെടുത്തു.അലവിൽ പുതിയാപറമ്പിലെ ജന്ന ഹൗസിൽ വി.എൻ. മുഹമ്മദ് അജ്മൽ റോഷനെ (20)യാണ് ആക്രമിച്ചത്. ഈ മാസം മൂന്നാം തീയതി രാത്രി 7.30 മണിക്ക് കണ്ണൂർ സിറ്റി കൊച്ചിപ്പള്ളിക്ക് സമീപം വെച്ചാണ് മുൻവിരോധം വെച്ച് സിറ്റിയിലെ ഇയാസ് , നിഹാൽ എന്നിവർ ചേർന്ന് യുവാവിനെ ആക്രമിച്ചത്. സാരമായി പരിക്കേറ്റ യുവാവ് കണ്ണൂർ എ.കെ.ജി. ആശുപത്രിയിൽ ചികിത്സയിലാണ്. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.






