LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

കള്ളനോട്ട് കേസിൽ വിദേശത്തേക്ക് കടന്ന പ്രതി ആറു വർഷത്തിന് ശേഷം പിടിയിൽ

016309d6-4c19-4b49-8d82-c9fe53d521d7.jpg
Spread the love

കണ്ണൂർ: കള്ളനോട്ടു കേസിൽ ഒളിവിൽ പോയി ഗൾഫിലേക്ക് കടന്ന പ്രതിയെ ആറു വർഷത്തിനു ശേഷം വിമാനതാവളത്തിൽ വെച്ച് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തു. കണ്ണൂർ സിറ്റി കുറുവ സ്വദേശി എ.ജെ. മൻസിലിൽ പുതിയ പുരയിൽ അജ്മലിനെ (42)യാണ് കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി. പി. ബാലകൃഷ്ണൻ നായരും സംഘവും അറസ്റ്റു ചെയ്തത്. 2005 സപ്തംബർ 15 ന്
ഇരിക്കൂർ പോലീസ് രജിസ്റ്റർ ചെയ്ത
കള്ളനോട്ട് കേസിലെ പ്രതിയായ അജ്മൽ വിചാരണക്കിടെ വിദേശത്തേക്ക് കടന്നു കളഞ്ഞു.
തുടർന്ന് കേസ് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയതിൻ്റെ അടിസ്ഥാനത്തിൽ പ്രതിയെ കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളത്തിൽ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ച് ക്രൈംബ്രാഞ്ച് സംഘത്തിനു കൈമാറുകയായിരുന്നുക്രൈം ബ്രാഞ്ച് സംഘത്തിൽ എ എസ് ഐ.രാമകൃഷ്ണൻ, സുധീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷിനോജ്, എന്നിവരും ഉണ്ടായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!