ശബരിമല സ്വർണ്ണക്കൊള്ള;പിണറായിയുടെ അറിവോടെയെന്ന് കെ.സുധാകരൻ എം.പി

പയ്യന്നൂർ: ശബരിമലയിലെ സ്വർണ്ണക്കൊള്ള പിണറായി വിജയൻ്റെ അറിവോടെയാണെന്ന് കോൺഗ്രസ്സ് പ്രവർത്തക സമിതി അംഗം കെ.സുധാകരൻ എം.പി.കുഞ്ഞിമംഗലത്ത് നടന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ശബരിമലയെ തകർക്കാൻ നേരത്തെ തന്നെ പിണറായി വിജയൻ പദ്ധതിയിട്ടിരുന്നു. അതിൻ്റെ ആദ്യ തെളിവായിരുന്നു യുവതികളെ മല കയറ്റി ആചാരലംഘനം നടത്തി വിശ്വാസികൾക്ക് വേദനയുണ്ടാക്കിയത്.ഇപ്പോൾ അയ്യൻ്റെ സ്വർണ്ണമെല്ലാം അടിച്ചുമാറ്റുന്ന തിരക്കിലാണ്. കോടതി ഇടപ്പെട്ടില്ലായിരുന്നുവെങ്കിൽ ഇവർ അയ്യപ്പവിഗ്രഹവും കട്ടെടുക്കുമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പിണറായി വിജയൻ്റെ കാട്ടു കൊള്ള കണ്ട് താഴെക്കിടയിലുള്ള ചോട്ടാ നേതാക്കളും മത്സരിച്ച് കക്കുകയാണ്.അഴിമതിയുടെ കൂത്തരങ്ങാക്കിയ കേരളത്തെ പിണറായിയുടെ കൈകളിൽ നിന്ന് മോചിപ്പിക്കാൻ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടി നൽകണമെന്ന് കെ.സുധാകരൻ ആഹ്വാനം ചെയ്തു. യോഗത്തിൽവി.രാജൻ അധ്യക്ഷത വഹിച്ചു.അൻസാരി തില്ലങ്കേരി, കെ.വിജയൻ, ടി.പി.മുസ്തഫ എന്നിവർ പ്രസംഗിച്ചു.






