വെങ്ങര റെയിൽവേ ഗേറ്റിന് സമീപം റെഡിമെയ്ഡ് ഷോപ്പിന് തീപിടിച്ചു .

പഴയങ്ങാടി: എങ്ങനെ റെയിൽവേ ഗെയിറ്റിന് സമീപമുള്ള ഹോം സെന്റർ എന്ന സ്ഥാപനത്തന് തീപിടിച്ചു വൻ നാശനഷ്ടം സംഭവിച്ചു വെങ്ങര ബാങ്കിന് സമീപത്തുള്ള ഹോം സെന്റർ എന്ന സ്ഥാപനമാണ് ഇന്ന് രാവിലെ 9 മണിയോടെ കത്തി നശിച്ചത് കടയുടെ മുന്നിലുള്ള മാധ്യമപ്രവർത്തകനും കണ്ണൂർ വാർത്ത ഓൺലൈൻ എഡിറ്ററുമായ കമാൽ റഫീഖ്, മാടായി ബാങ്ക് മാനേജർ കിരൺ കുമാർ, ഓട്ടോ ഡ്രൈവർ മനോജ്, തൊട്ടടുത്ത കടയിലെ മനോജ് എന്നിവർ കടയിൽ നിന്നും പുക ഉയരുന്നത് കണ്ട്
പഴയങ്ങാടി പോലീസിൽ വിവരിച്ചത് തുടർന്ന് പോലീസ് സ്ഥലത്തെത്തി ഗ്ലാസ് അടിച്ചു തകർത്തു തൊട്ടടുത്തുള്ള വീട്ടിൽ നിന്നും പൈപ്പ് വഴി വെള്ളം അടിച്ചു തീയുടെ വ്യാപ്തി കുറക്കുമ്പോഴേക്കും പയ്യന്നൂരിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണച്ചു ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത് ഉടമസ്ഥലത്ത് ഇല്ലാത്തതിനാൽ കൃത്യമായ കണക്ക് ലഭ്യമല്ല.
വിവരമറിഞ്ഞ് മാടായി ഗ്രാമപഞ്ചായത്ത് മെമ്പർ മോഹനൻ കൊക്കോ പ്രവൻ, സിപിഎം ലോക്കൽ സെക്രട്ടറി എം രാമചന്ദ്രൻ എന്നിവർ സ്ഥലത്ത് എത്തിയിരുന്നു നാട്ടുകാരുടെ പരിശ്രമത്തിൽ കടയിൽ ഉണ്ടായിരുന്ന ഒട്ടേറെ വസ്ത്രങ്ങൾ
നീക്കം ചെയ്തു മാറ്റി