LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

മന്ത്രിയുടെ അഡീഷൽ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് അരലക്ഷം തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

d7cdaaa8-a432-42ec-95bc-f6b0d3beb037.jpg
Spread the love

കണ്ണൂർ : പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹോട്ടൽ മാനേജരിൽ നിന്നും അരലക്ഷം രൂപ തട്ടിയെടുത്ത വ്യാജൻ പിടിയിൽ. കോട്ടയം സ്വദേശിയും ആന്തൂർ ധർമ്മശാല കൂളിച്ചാലിൽ വാടക വീട്ടിൽ താമസക്കാരനുമായ എം. ബോബി (48) യെയാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ പി. എ. ബിനുമോഹൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.
കണ്ണൂർ സ്കൈ പാലസ് ഹോട്ടൽ മാനേജർ നീലേശ്വരം സ്വദേശി എൻ.രാഗേഷിൻ്റെ പരാതിയിലാണ് കേസെടുത്തത്. ഇക്കഴിഞ്ഞ 4 ന് വ്യാഴാഴ്ച വൈകുന്നേരം 6.30 മണിക്കാണ് സംഭവം. പരാതിക്കാരൻ മാനേജരായിജോലി ചെയ്യുന്ന ഹോട്ടലിലെത്തിയ പ്രതി മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെന്ന് തെറ്റിദ്ധരിപ്പിച്ച് വൃക്ക രോഗിയായ യുവാവിൻ്റെ ചികിത്സാ സഹായത്തിനായി അരലക്ഷം രൂപ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു. കേസെടുത്ത പോലീസ് അന്വേഷണത്തിൽ തട്ടിപ്പുവീരനാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രതി താമസിക്കുന്ന ധർമ്മശാലയിലെ വാടക വീട്ടിലെത്തി പരിശോധിച്ചെങ്കിലും പോലീസിനെ കണ്ട് മട്ടുപ്പാവിലെ ഫ്രിഡ്ജ് ബോക്സിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ കയ്യോടെ പിടികൂടുകയായിരുന്നു. തുടർന്ന് പോലീസ് ചോദ്യം ചെയ്യലിൽ വൃക്ക രോഗിക്ക് ചികിത്സ സഹായമെന്ന പേരിൽ അച്ചടിച്ച റസീറ്റ് ബുക്കും പ്രതി തട്ടിപ്പു നടത്തിയതും കണ്ടെത്തി. യുവാവിനെ മറ്റുള്ളവരുടെ ശ്രദ്ധയിൽ
വൃക്ക രോഗിയെന്ന് തെറ്റിദ്ധരിപ്പിച്ച് യുവാവ് അറിയാതെ രസീറ്റ് അടിച്ച് പണം പിരിച്ച് പ്രതി തട്ടിയെടുക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതി യിൽ ഹാജരാക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!