യുവതിയെ ചുംബിച്ച യുവാവിനെതിരെ കേസ്

വളപട്ടണം : അനുവാദമില്ലാതെ യുവതിയെ കടന്നു പിടിച്ച് ചുംബിച്ച യുവാവിനെതിരെ പരാതിയിൽ വളപട്ടണം പോലീസ് കേസെടുത്തു. സ്റ്റേഷൻ പരിധിയിൽ ഇക്കഴിഞ്ഞനവംബർ അവസാന വാരത്തിലെ ഒരു ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. അഴീക്കോടിന്സമീപത്തെ 26കാരൻ്റെ വീട്ടിലെത്തിയ 28 കാരിയെയാണ് യുവാവ് അനുവാദമില്ലാതെ ചുംബിച്ചത്. ഇഷ്ടക്കേട് തോന്നിയ യുവതി പിന്നീട് യുവാവിനെതിരെ പരാതിയുമായി വളപട്ടണം പോലീസിലെത്തുകയായിരുന്നു. യുവതിയുടെ മൊഴിയെടുത്ത പോലീസ് യുവാവിനെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി.






