July 13, 2025

സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ മയ്യിൽ റെയ്ഞ്ച് ഭാരവാഹികളെ തെരഞ്ഞെടുത്തു

img_6006-1.jpg

മയ്യിൽ : സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ മയ്യിൽ റെയ്ഞ്ച് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പള്ളിപ്പറമ്പ് കൗകബുൽ ഹുദാ സുന്നി മദ്റസയിൽ നടന്ന ജനറൽ ബോഡിയിലാണ് 2025-27 വർഷത്തെ കമ്മറ്റിയെ തെരഞ്ഞെടുത്തത്. നസീർ സഅദിയുടെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ സഖാഫി ശൂറാ പ്രസിഡണ്ട് പി.ടി അശ്റഫ് സഖാഫി ഉദ്ഘാടനം ചെയ്തു. 

മുഫത്തിശ് അശ്റഫ് ഹിശാമി കാരക്കുന്ന് വിഷയാവതരണം നടത്തി. ഫയാസുൽ ഫർസൂഖ് അമാനി ജനറൽ റിപ്പോർട്ടും അബൂബക്കർ ഹിശാമി പാലത്തുങ്കര ഫൈനാൻസ് റിപ്പോർട്ടും അവതരിപ്പിച്ചു. അഹ്മദ് കുട്ടി സഅദി, ഉമർ സഖാഫി ഉറുമ്പിയിൽ, ളാഹിർ അമാനി വിവിധ സബ് കമ്മിറ്റി റിപ്പോർട്ടും അവതരിപ്പിച്ചു. സഫ്‌വാൻ സഖാഫി നൗഫൽ നഈമി, സയ്യിദ് ഫായിസ് മുഈനി, ശംസുദ്ദീൻ പാറാൽ, അശ്റഫ് ചേലേരി എന്നിവർ സംസാരിച്ചു. . ഫയാസുൽ ഫർസൂഖ് അമാനി സ്വാഗതവും ഉമർ സഖാഫി നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളെ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ എക്സിക്യൂട്ടീവ് അംഗം അബൂബക്കർ സിദ്ദീഖ് ലത്തീഫി പ്രഖ്യാപിച്ചു.  

ഭാരവാഹികൾ 

പ്രസിഡന്റ് : നസീർ സഅദി കയ്യങ്കോട് ജനറൽ 

സെക്രട്ടറി : ഉമർ സഖാഫി ഉറുമ്പിയിൽ 

ട്രഷറർ : അഹ്മദ് കുട്ടി സഅദി 

വൈസ് പ്രസിഡന്റുമാർ : സയ്യിദ് ഫായിസ് മുഈനി (ട്രെയിനിങ് & മിഷനറി), മുഹമ്മദ് അഹ്സനി (മാഗസിൻ), സുഹൈൽ അഹ്സനി (എക്സാം, ഐടി, വെൽഫെയർ) 

സെക്രട്ടറിമാർ : മിദ്ലാജ് സഖാഫി (ട്രെയിനിങ്, മിഷനറി), ഹനീഫ് ഹിഷാമി (മാഗസിൻ ), ലാഹിർ അമാനി (എക്സാം, ഐടി,വെൽഫെയർ)

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger