LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

റോഡ് മുറിച്ചുകടക്കവെ മിനി ലോറിയിടിച്ച് സ്ത്രീക്ക് പരിക്ക്

img_0639.jpg
Spread the love

(നടാൽ) | നടാൽ ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ മിനി ചരക്കുലോറി തട്ടി സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. എടക്കാട്ടെ കമല (63) യ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ കോഴിക്കോട് ബേബി മെമ്മോറിയൽ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച വൈകിട്ട് 6.45-ഓടെയാണ് അപകടം നടന്നത്. സജീവൻ സ്മാരക വായനശാലയ്ക്കടുത്ത് റോഡിൻ്റെ കിഴക്ക് വശത്ത് നിന്ന് പടിഞ്ഞാറേക്ക് പോകുമ്പോഴാണ് കമലയെ വാഹനം ഇടിച്ചത്.

തലശ്ശേരി ഭാഗത്തുനിന്ന് വന്ന മിനി ചരക്കുലോറിയാണ് അപകടമുണ്ടാക്കിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ദേശീയപാതയിൽ അപകടങ്ങൾ വർദ്ധിക്കുന്നത് പ്രദേശവാസികളിൽ ആശങ്കയുണർത്തുന്നുണ്ട്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!