November 30, 2025

കേന്ദ്രീകൃത ഘര ദ്രവ മാലിന്യ സംസ്കരണ സംവിധാനം മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നടപ്പിൽ വരുത്തണം : കേരള ഹോട്ടൽ റെസ്റ്റോറന്റ് അസോസിയേഷൻ

31b3da8b-3578-4492-a864-a045678f4a99.jpg

പയ്യന്നൂർ :കേന്ദ്രീകൃത ഘര ദ്രവ മാലിന്യ സംസ്കരണ സംവിധാനം മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നടപ്പിൽ വരുത്തണമെന്ന് കേരള ഹോട്ടൽ റസ്റ്റോറൻ്റ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു . അസോസിയേഷന്റെ കണ്ണൂർ ജില്ലാ കൺവെൻഷൻ പയ്യന്നൂർ ഹോട്ടൽ ജിജു ഇന്റർനാഷണിൽ നടന്നു. സാധനങ്ങളുടെ വിലവർധനവും ഉദ്യോഗസ്ഥന്മാരുടെ അനാവശ്യ ഇടപെടലും ഇന്ന് ഹോട്ടൽ റസ്റ്റോറന്റ് മേഖലയിൽ വലിയ പ്രത്യാഘാതമാണ് ഉണ്ടായിട്ടുള്ളത് .കെട്ടിട വാടക, വൈദ്യുതി ചാർജ്, വിവിധ നികുതികൾ, ലൈസൻസ്,തുടങ്ങിയവ ഹോട്ടൽ വ്യവസായത്തെ തകർച്ചയിലേക്ക് എത്തിച്ചിരിക്കുകയാണ്. കോമ്പസിഷൻ രീതിയിൽ നടക്കുന്ന റസ്റ്റോറന്റുകളിൽ പരിശോധന നടത്തി മുൻകാല പ്രാബല്യത്തോടു കൂടി പെനാൽറ്റി ഈടാക്കുന്ന സമ്പ്രദായം നിർത്തലാക്കണം മെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി കെ. എൻ. ഭൂബേഷ് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് കെ അച്യുതൻ അധ്യക്ഷതയിൽ പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംസ്ഥാന പ്രസിഡണ്ട് കെ പി ബാലകൃഷ്ണ പൊതുവാൾ, സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ബിജുലാൽ, ജി സുഗുണൻ, ഷിനാജറഹ്മാൻ തുടങ്ങിയ സംസ്ഥാന നേതാക്കന്മാരും സംബന്ധിച്ചു. ചാരിറ്റി ഫണ്ട് ഉപയോഗിച്ച് അഞ്ച് പേർക്ക് സൗജന്യമായി കുടുംബ സുരക്ഷ പദ്ധതിയിൽഉൾപ്പെടുത്തുന്ന പരിപാടി സംസ്ഥാന ട്രഷറർ മുഹമ്മദ് ഷെരീഫ് നിർവ്വഹിച്ചു. എ നാരായണൻ,പി സുമേഷ്, സി കെ ജയപ്രകാശ്, നാസർ മഡോൾ , മഹേഷ് മുത്താഴം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പയ്യന്നൂർ യൂണിറ്റ് സെക്രട്ടറി ഗ്രേസ് സെയ്ദ് നന്ദിയും പറഞ്ഞു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger