യുഡിഎഫിനെ അധികാരത്തിൽ എത്തിക്കണം : കെ. ജയരാജ്
പയ്യന്നൂർ:പയ്യന്നൂർ പെരുമ നിലനിർത്തി റോഡുകളുടെ നവീകരണവും നടപ്പാത നിർമ്മാണം, ഓവുചാൽ എന്നിവ നിർമ്മിച്ചു കൂടുതൽ വികസനം പദ്ധതികൾ നടപ്പിലാക്കാൻ യുഡിഎഫിനെ അധികാരത്തിൽ എത്തിക്കണം. പയ്യന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ
17-ാം വാർഡിൽ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനർത്തി
വി കെപി. മുഹമ്മദ് ഇസ്മായിലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പെരുമ്പ വാർഡ് യു ഡി എഫ് കമ്മറ്റി സംഘടിപ്പിച്ച കുടുംബയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കോൺഗ്രസ്സ് ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് കെ. ജയരാജ് .
കേരളം ഭരിക്കുന്ന എൽ ഡി എഫ് സർക്കാർ സാധാരണക്കാരന് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ് സൃഷ്ടിച്ചിട്ടുള്ളത് നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ വിലക്കയറ്റം,നികുതി വർദ്ധനവ്, പാവപ്പെട്ടവരുടെ ജീവിതം കൂടുതൽ നരക തുല്യമാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വികെ ഷാഫി അധ്യക്ഷത വഹിച്ചു.
കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി
കെ ടി സഹദുള്ള മുഖ്യ പ്രഭാഷണം നടത്തി. മാട്ടൂൽ പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ ടീച്ചർ, എ രൂപേഷ്, എം പ്രദീപ് കുമാർ, ഷമീമ ജമാൽ,
വി കെ പി ഇസ്മായിൽ, കണ്ണൻ തായത്ത് വയൽ, ബിജു തായത്ത് വയൽ, കെ ഖലീൽ, കാട്ടൂർഹംസ, എസ്സ് സി. അഷ്റഫ്, ഇ എം ജലീൽ , എസ്. ഹാരിസ് എന്നിവർ പ്രസംഗിച്ചു.
