December 1, 2025

ഹംസ മാസ്റ്റർ അന്തരിച്ചു

27707d95-33c7-4f3c-8e2e-ffaf404afcc3.jpg

                                                              
കണ്ണാടിപറമ്പ്: ദാറുൽ ഹസനാത്ത് സ്ഥാപനത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും സ്ഥാപനത്തിൻ്റെ ദീർഘകാലത്തെ ഭാരവാഹിയും കണ്ണാടിപറമ്പ് ദേശാസേവ യു.പി. സ്കൂൾ അധ്യാപകനുമായിരുന്ന ഹംസ മാസ്റ്റർ (69) അന്തരിച്ചു.

വിദ്യാഭ്യാസ-സാമൂഹിക രംഗങ്ങളിൽ സജീവമായിരുന്ന അദ്ദേഹം, ദാറുൽ ഹസനാത്തിന്റെ വളർച്ചയിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അധ്യാപകൻ എന്ന നിലയിലും സാമൂഹിക പ്രവർത്തകൻ എന്ന നിലയിലും അദ്ദേഹം നാട്ടുകാർക്ക് പ്രിയങ്കരനായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം നാട്ടുകാർക്കും വിദ്യാർത്ഥികൾക്കും വലിയ നഷ്ടമാണ്.

ഭാര്യ: സൈനബ ടീച്ചർ. മക്കൾ: സുഹൈർ, സാഹിറ. മയ്യിത്ത് നിസ്കാരം ഇന്ന്(തിങ്കളാഴ്ച) രാവിലെ 9 മണിക്ക് കാഞ്ഞിരമുക്ക് ജുമാ മസ്‌ജിദിൽ നടക്കും.


About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger