സ്വത്ത് വാഗ്ദാനം നൽകി 61,86,94149 രൂപ വാങ്ങി വഞ്ചിച്ച ആറു പേർക്കെതിരെ കേസ്
മയ്യിൽ: സ്വത്ത് വകകൾ വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകി കർണ്ണാടക സ്വദേശിയിൽ നിന്നും 61, 86,94149 രൂപ പണമായും സ്വർണ്ണ മായും മറ്റും കൈക്കലാക്കി വഞ്ചിച്ചുവെന്ന പരാതിയിൽ ആറുപേർക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തു. ദക്ഷിണ കന്നട മൂഢബദ്രി ഹനുമന്ദ നഗര ഫോറസ്റ്റ് ഓഫീസിന് സമീപത്തെ വലേരിയൻ ആൽബർട്ട് ഡിസൂസയുടെ പരാതിയിലാണ് മയ്യിൽ അയനത്ത് വീട്ടിൽ രാധകൃഷ്ണൻ, കെ. ഒ പി. ഷീബ, കെ. ഒ.പി. ഷാരോൺ കുമാർ, കെ. ഒ.പി. രാഹുൽ, മാടായി വെങ്ങരയിലെ എസ്.ടി.പി അബ്ദുൽ ഗഫൂർ, മയ്യിൽ സ്വദേശി ഷൈജു എന്നിവർക്കെതിരെയാണ് വഞ്ചനാകുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം മയ്യിൽ പോലീസ് കേസെടുത്തത്. 2010 ജനുവരി ഒന്നുമുതൽ 2024 ഡിസംബർ 31 വരെയുള്ള കാലയളവിൽ പ്രതികൾ പരാതിക്കാരൻ്റെ പേരിൽ സ്വത്ത് വകകൾ വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകി വ്യാജ രേഖകൾ ചമച്ചും അത് ഉപയോഗിച്ച് പരാതിക്കാരനിൽ നിന്നും 61, 86,94 149 രൂപ പണമായും സ്വർണ്ണമായും മറ്റും കൈക്കലാക്കി പരാതിക്കാരന് സ്വത്തുവകകൾ രജിസ്റ്റർ ചെയ്തു നൽകാതെയും പണം തിരികെ നൽകാതെയും പരാതിക്കാരനെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
