സിസിടിവി ക്യാമറ നീക്കാൻ പറഞ്ഞ വിരോധം പല്ല് അടിച്ചു തകർത്തു
ചക്കരക്കൽ : തറവാട്ടു വീട്ടിലേക്ക് നിരീക്ഷണ ക്യാമറ സ്ഥാപിച്ചത് മാറ്റാൻ പറഞ്ഞ വിരോധത്തിൽ യുവാവിനെ മർദ്ദിച്ച് മൂന്ന് പല്ലുകൾ അടിച്ചു കൊഴിച്ച ബന്ധുവിനെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. മൗവ്വഞ്ചേരി കീരിയോട് സ്വദേശി വി.കെ. ഹൗസിൽ സക്കരിയ (48) യുടെ പരാതിയിലാണ് സഹോദരൻ്റെ മകനായ റൈജാസിനെതിരെ ചക്കരക്കൽ പോലീസ് കേസെടുത്തത്. ഈ മാസം 18 ന് ഉച്ചയ്ക്ക് ഒരു മണിക്ക് ചെമ്പിലോട് വെച്ചാണ് സംഭവം. പരാതിക്കാരൻ്റെ ഓഫീസിന് പെയിൻ്റിംഗ് ജോലിക്കിടെ പ്രതി അതിക്രമിച്ചു കയറി കൈ കൊണ്ട് മുഖത്ത് ഇടിച്ചതിൽ മൂന്ന് പല്ലുകൾ പൊട്ടുകയും കഴുത്തു പിടിച്ച് തള്ളുകയും വയറിൻ്റെ വലതു വശത്ത് തൊലിപ്പുറത്ത് എന്തോ ആയുധം കൊണ്ട് വരയുകയും കാലുകൊണ്ട് ചവിട്ടുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.
