പയ്യന്നൂർ പരിധിയിൽ 68പ്രശ്നബാധിത ബൂത്തുകൾ
പയ്യന്നൂർ. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ സജീവമായതോടെ പോലീസ് ജാഗ്രത തുടങ്ങി. പയ്യന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ 68പ്രശ്നബാധിത ബൂത്തുകൾ ഉള്ളതായി പോലീസ് കണ്ടെത്തി. രാമന്തളി ഗ്രാമ പഞ്ചായത്തിൽ 19,കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിൽ 19,പയ്യന്നൂർ നഗര പരിധിയിൽ 22,കരിവെള്ളൂർ പെരളം ഗ്രാമ പഞ്ചായത്തിൽ എട്ടും ബൂത്തുകൾ പ്രശ്നബാധിത ബൂത്തുകളായി ഇതിനകം പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രശ്ന സാധ്യതയുള്ള ബൂത്തുകളുടെ പട്ടിക ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ സേനാവിന്യാസത്തിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
രാഷ്ട്രീയ പാർട്ടികൾ വിജയ പ്രചാരണ കരുനീക്കങ്ങൾ ആരംഭിച്ചതോടെ തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചിട്ടുണ്ട്. പയ്യന്നൂർ സ്റ്റേഷൻ പരിധിയിലെ പ്രശ്നബാധിത ബൂത്തുകൾ അടുത്ത ദിവസം റൂറൽ ജില്ലാ പോലീസ് മേധാവി നേരിട്ടെത്തി പരിശോധിക്കും.
