ഹൈബ്രിഡ് കഞ്ചാവും എംഡി എം എയുമായി യുവാവ് പിടിയിൽ
വിദ്യാനഗർ: വില്പനക്കായി സൂക്ഷിച്ച ആറ് ഗ്രാം ഹൈബ്രിഡ് കഞ്ചാവും ആറ് ഗ്രാം എംഡിഎം എ യുമായി യുവാവിനെ പോലീസ് പിടികൂടി. കുഡ്ലു ഉളിയത്തടുക്ക ഗണേഷ് നഗറിലെ ഫാത്തിമ മൻസിലിൽ കെ. മുഹമ്മദ് ഹനീഫ (34) യെയാണ് എസ്.ഐ.എസ്. അനൂപും ഡാൻസാഫ് സ്ക്വാഡും ചേർന്ന് അറസ്റ്റുചെയ്തത്. മുട്ടത്തൊടി വെച്ച് ഇന്നലെ രാത്രി 7.25 മണിക്കാണ് പ്രതി പിടിയിലായത്. പ്രതിയിൽ നിന്നുംആറ് ഗ്രാം ഹൈബ്രിഡ് കഞ്ചാവും ആറ്ഗ്രാം എംഡിഎം എ യും4940 രൂപയും ഫോണും പിടിച്ചെടുത്തു. പോലീസ് സംഘത്തിൽ എ.എസ്.ഐ. പ്രദീപ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ എൻ.ആർ. പ്രശാന്ത്, സിവിൽ പോലീസ് ഓഫീസർ സനീഷ് ജോസഫ്, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ നിജിൻ കുമാർ, അനീഷ്, ഭക്ത ഷൈവൽ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതി റിമാൻ്റ് ചെയ്തു
