പ്രശ്നബാധിത ബൂത്തുകൾജില്ലാ പോലീസ് മേധാവി പരിശോധിച്ചു
പെരിങ്ങോം : സ്റ്റേഷൻ പരിധിയിലെ പ്രശ്നബാധിത ബൂത്തുകൾറൂറൽ ജില്ലാ പോലീസ് മേധാവി അനുജ്പലിവാൾ ഐ പി എസിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തി. 22 ഓളം പ്രശ്നബാധിത ബുത്തുകൾ പോലീസ് കണ്ടെത്തിയ സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കിയത്. മാതമംഗലം ഗവ. ഹയർ സെക്കൻ്ററി സ്കൂൾ പരിശോധിച്ചു. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. പി. സുഭാഷ് , പെരിങ്ങോം സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത് , എസ്.ഐ. ജാൻസി മാത്യു, എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. സ്കൂൾ പ്രിൻസിപ്പാൾ, എച്ച്.എം അധ്യാപകർ എന്നിവരുമായി പോലീസ്
ആശയവിനിമയം നടത്തി. തുടർന്ന് പ്രദേശത്തെ 22 ഓളം പ്രശ്നബാധിത ബുത്തുകൾ പോലീസ് സംഘം പരിശോധിച്ചു.
